LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ ഓക്‌സിജന്‍ എത്തിക്കണമെന്ന്' ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രശ്‌നങ്ങളെ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി കണ്ട് ഞെട്ടിപ്പോയെന്നും യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ എങ്ങനെയാണെങ്കിലും ജനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമേ നിന്നും ഓക്‌സിജന്‍ വാങ്ങിനല്‍കേണ്ട സാഹചര്യമാണ് നിലവിലുളളത്. അതുകൊണ്ടുതന്നെ നിരവധി ആശുപത്രികള്‍ ഓക്‌സിജന്‍ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു.

കടുത്ത കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാര്‍ രേഖകളില്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്. ഏപ്രില്‍ 2020-നും ജനുവരി 2021-നുമിടയില്‍ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിട്ടുള്ളത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More