LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊള്ളയായ വാഗ്​ദാനങ്ങളല്ല, പ്രതിവിധിയാണാവശ്യം: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

കൊവിഡ് പ്രതിധോരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ അത്​ തടയാനുള്ള പ്രതിവിധിയാണ് ആവശ്യമെന്നും പൊള്ളയായ വാഗ്​ദാനങ്ങളല്ലെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ പ്രതിദിന വർധന മൂന്ന്​ ലക്ഷവും കടന്ന്​ കുതിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.

ഞാൻ ഇപ്പോൾ വീട്ടിൽ ക്വാറന്‍റീനിലാണ്​. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോവിഡ്​ ദുരന്തത്തിന്‍റെ കഥകളാണ്​ കേൾക്കുന്നത്​. ഇന്ത്യക്ക്​ മുന്നിൽ കോവിഡ്​ പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്​. ഇതിനൊപ്പം സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ കൂടി പ്രതിസന്ധി സൃഷ്​ടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് ഓക്സിജന്റെ കടുത്ത ക്ഷാമമുണ്ടെന്നും, ദൗർലഭ്യം മറികടക്കാൻ ശ്രമിക്കുകയാണെന്നും, ഓക്സിജന്റെ നിർമാണവും വിതരണവും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. 

അതിനിടെ, രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമെന്ന് ഗവേഷകര്‍ കണ്ടെത്തി. അതിന്‍റെ ഉറവിടം മഹാരാഷ്ട്രയാണെന്നാണ് നിഗമനം. അമരാവതിയില്‍ ഫെബ്രുവരിയിലാണ് കൊറോണ വൈറസിന്റെ B.1.617 വകഭേദം കണ്ടെത്തിയത്. യു.കെ, ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More