LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡോ. വി. ശിവദാസനും ബ്രിട്ടാസും അബ്ദുള്‍ വഹാബും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്നുള്ള ഡോ. വി. ശിവദാസനും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, മുസ്ലീം ലീഗ് പ്രതിനിധി പി. വി അബ്ദുള്‍ വഹാബ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

നോമിനേഷന്‍ പിന്‍വലിക്കാനുള്ള സമയം വെള്ളിയാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെ മൂവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ പ്രഖ്യാപിച്ചു. 140 അംഗ സംസ്ഥാന നിയമസഭയില്‍ 131 പേര്‍ക്കാണ് വോട്ടുള്ളത്. അംഗങ്ങളില്‍ 4 പേര്‍ നേരത്തെ മരണപ്പെടുകയും 3 പേര്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വോട്ടവകാശം ഇല്ല.

ഡോ. വി. ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവാണ്‌. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരുന്ന ശിവദാസന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. കണ്ണൂര്‍ ജില്ലക്കാരനായ ശിവദാസന്‍ ഗവേഷണ ബിരുദധാരിയാണ്.

ജോണ്‍ ബ്രിട്ടാസ് കൈരളി ടി വിയുടെ മാനേജിംങ്ങ് ഡയറക്ടറാണ്. അറിയപ്പെടുന്ന അഭിമുഖകാരനും വാര്‍ത്താവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ ബ്രിട്ടാസ് ദേശാഭിമാനിയുടേയും കൈരളി ടി വിയുടേയും ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. 

പ്രവാസി വ്യവസായിയും വ്യാപാര പ്രമുഖനുമായ പി വി അബ്ദുള്‍ വഹാബ് ഇത് മൂന്നാം തവണയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി ഈ മാസം 21-ന് അവസാനിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More