തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 160 രൂപ കുറഞ്ഞ് ഒരു പവന് 35,680 രൂപയാണ് വില. ഒരു ഗ്രാം വില ഇരുപതു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4460 രൂപയാണ് വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840 ആയിയിരുന്നു.
വ്യാഴാഴ്ച ഈ മാസത്തെ ഉയർന്ന വിലയിലെത്തിയിരുന്നു. 36000 രൂപക്ക് മുകളിലായിരുന്നു അന്നത്തെ വില. ഏറെ നാളുകൾക്ക് ശേഷമാണ് സ്വർണവില 36000 രൂപക്ക് മുകളിൽ പോയത്. കൊവിഡിനെ തുടർന്ന് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.