LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ; രോഗികളുടെ എണ്ണം 19. സര്‍വകക്ഷിയോഗം 16-ന്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 19-ആയി. ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ ആള്‍ക്കും വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇറ്റാലിയന്‍ പൌരനുമാണ് ഇന്ന് (വെള്ളി) കൊറോണ സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രിയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 5468 - പേരാണ്.5,191 -പേരും വീടുകളിലാണ്. ആകെ 277-പേരാണ് ആശുപത്രിയില്‍  നിരീക്ഷണത്തിലിരിക്കുന്നത്. 1,715 - പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 1,132- പേര്‍ക്കും രോഗം ഇല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഫലം വരാനിരിക്കുന്നതേയുള്ളു. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യകതമാക്കി. വിമാനങ്ങളില്‍ എത്തുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും.

അതേസമയം വിദേശത്ത് ജീവിക്കുന്ന സഹോദരാങ്ങള്‍ നാട്ടിലേക്ക് വരാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കില്ലെന്നും അവരെ നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ ബന്ധപ്പെട്ടവരുമായി നിരവധി  തവണ ബന്ധപ്പെട്ടിരുന്നു. തല്‍ഫലമായി കേന്ദ്രം വിമാനമയക്കാന്‍ തീരുമാനിച്ചത് സ്വാഗതര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

കര്‍ണാടകയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരണപ്പെട്ട സാഹചര്യത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് വരാന്‍ തയാറെടുക്കുന്നുണ്ട്. അവരെ പരിശോധനാ സംവിധാനമൊരുക്കി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധ നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത് തിരിച്ചറിവ് പകര്‍ന്നു കൂട്ടായ്മയിലേക്ക് കൊണ്ടുവരാനാണെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍വകക്ഷി യോഗം 16 -ന് തിരുവനന്തപുരത്ത് 

കൊറോണാ  വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം ഈ മാസം 16 -ന് തിരുവനന്തപുരത്ത് ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.മാസ്ക്റ്റ് ഹോട്ടലില്‍ വൈകീട്ട് 4-മണിക്കായിരിക്കും യോഗം നടക്കുക. 

 


Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More