ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ മാറ്റിവെച്ച 35,000 കോടി രൂപ രാജ്യത്തെ ജനങ്ങള്‍ക്ക് ഓക്സിജനും കൊവിഡ് വാക്സിന് നല്കാനുമായി ഉപയോഗിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. എല്ലാതരത്തിലുള്ള അനാവശ്യ ചെലവുകളും ചുരുക്കി ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയര്‍ ഫണ്ട് സുതാര്യമായി ചെലവഴിക്കണം. ലഭ്യമായ സ്രോതസ്സുകളില്‍ നിന്ന് അടിയന്തിരമായി വാക്സിന് എത്തിക്കണം. എന്ത് വിലകൊടുത്തായാലും രോഗികള്‍ക്കും ആതുരാലയങ്ങള്‍ക്കും ഓക്സിജന്‍ എത്തിച്ചു നല്‍കണം. കൊവിഡ് രണ്ടാം ഘട്ട വ്യാപനം സുനാമിയായിത്തീരുകയാണ്. ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയസമീപനങ്ങളാണ് എന്ന് യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ധാര്മ്മി കമായി സ്ഥാനത്ത് തുടരാന്‍ താങ്കള്‍ അര്‍ഹനല്ല- സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു.