LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്ലസ് വണ്‍,പ്ലസ് ടൂ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 28 നടത്താന്‍ തീരുമാനിച്ച ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് വിവരം അറിയിച്ചത്. ഹയര്‍ സെക്കണ്ടറിയിലേയും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലേയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണിത്.

എന്നാല്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എഴുത്ത് പരീക്ഷകള്‍ ഇന്നത്തോടെ പൂര്‍ത്തിയാകും. എസ് എസ് എല്‍ സി പരീക്ഷകളും സംസ്ഥാനത്ത് നടന്നുവരികയാണ്. കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമാകുന്നതിനുമുന്‍പ് ആരംഭിച്ച പരീക്ഷകള്‍ തത്കാലം മാറ്റി വെയ്ക്കെണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഫൈനല്‍ എം ബി ബി എസ് ഉള്‍പ്പെടെയുള്ളവരുടെ പരീക്ഷകള്‍ യുദ്ദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനും കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സേവനം ആരോഗ്യമേഖലയില്‍ ഉപയോഗപ്പെടുത്താനും എത്രയും പെട്ടെന്ന് പരീക്ഷകള്‍ നടത്തുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് സ്വശ്രയ മേഖലയിലുള്ള മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More