LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ മാലിദ്വീപില്‍ പോയി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നാണമില്ലേ?'- നവാസുദ്ധീന്‍ സിദ്ദീഖി

ലോകം മുഴുവന്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കഷ്ടപ്പെടുമ്പോള്‍ അതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന തരത്തില്‍ മാലിദ്വീപില്‍ പോയി അവധിയാഘോഷിക്കുന്ന സിനിമാ താരങ്ങള്‍ക്കെതിരെ ബോളിവുഡ് നടന്‍ നവാസുദ്ധീന്‍ സിദ്ദിഖി. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമാതാരങ്ങളുടെ അനവസരത്തിലുളള ആഘോഷങ്ങള്‍ക്കെതിരേ നവാസുദ്ധീന്‍ സിദ്ദിഖി രൂക്ഷമായി പ്രതികരിച്ചത്. 

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോകം മുഴുവന്‍ ആടിയുലയുകയാണ്. കൊവിഡ് ബാധിച്ചുളള മരണങ്ങളും ദിനംപ്രതി വര്‍ധിക്കുന്നു. ഇന്ത്യയില്‍ ഓരോ ഇരുപത്തിനാല് മണിക്കൂറിലും മൂന്ന് ലക്ഷത്തിലധികം പുതിയ രോഗികളുണ്ടാവുന്നു. എന്നാല്‍ ഇതൊന്നും അറിയാത്ത ചിലര്‍ നമ്മുടെ രാജ്യത്തുണ്ട്. രാജ്യം കൊവിഡ് മഹാമാരി മൂലം തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വിദേശത്ത് പോയി അവധിയാഘോഷിക്കുകയാണവര്‍.

ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല. അപ്പോഴാണ് നിങ്ങള്‍ പണം വെളളംപോലെ ചിലവാക്കുന്നത്. കുറച്ചെങ്കിലും നാണം വേണം. കുറച്ചെങ്കിലും മനുഷ്യത്വം ശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ആഘോഷങ്ങള്‍ നിങ്ങളുടെത് മാത്രമാക്കി വയ്ക്കുക. എല്ലാവരും കഷ്ടപ്പെടുകയാണ്. ദുഖം അനുഭവിക്കുന്നവരെ ആക്ഷേപിക്കാതിരിക്കാനുളള ഒരു മനസെങ്കിലും കാണിക്കു- സിദ്ദിഖി പറഞ്ഞു.


Contact the author

Web Desk