LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രാദേശിക നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്‍റ് സോണുകളും കര്‍ശനമായി നടപ്പാക്കണം - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശികമായി കര്‍ശന നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്‍റ് സോണുകളും നടപ്പിലാക്കണം. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അതിതീവ്ര കൊവിഡ്‌ വ്യാപനം തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശക്തമായ നടപടികള്‍ കൈക്കൊണ്ട് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ ശരാശരി 3.2 ലക്ഷമാണ്. പുതിയ കേസുകളുടെ ശരാശരി ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ നല്‍കുന്ന സൂചന. അതിനാല്‍ രാത്രി 10 മുതല്‍ രാവിലെ 5 വെരെയുള്ള കര്‍ഫ്യൂ തുടരണം. തിരക്കുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രവേശനം നിയന്ത്രിക്കണം.തിയറ്ററുകള്‍ താല്‍ക്കാലികമായി അടച്ചിടണം. കടകളുടെ 7.30 ആക്കി നിജപ്പെടുത്തണം. ജനസമ്പര്‍ക്കം കുറക്കുന്നതിലൂടെ മാത്രമേ  കൊവിഡ്‌ വ്യാപനം തടയാന്‍ കഴിയൂ എന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തില്‍ പറഞ്ഞു.

അതേസമയം വീട്ടില്‍ പോലും മാസ്ക് ഉപയോഗിക്കേണ്ടതുണ്ട് എന്ന് എന്‍ ഐ ടി ഐ അയോഗ് അംഗം ഡോ. വി കെ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുറത്തുപോകുമ്പോള്‍ മാസ്ക് ധരിക്കുന്ന ശീലമാണ് നാമിപ്പോള്‍ തുടരുന്നത്. എന്നാല്‍ വീട്ടിനകത്തു നിന്നുപോലും കൊവിഡ്‌ പകരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് വീടിനകത്തും മാസ്ക് ഉപയോഗിക്കണം.  

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More