LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇന്ത്യ ഗുരുതരാവസ്ഥയിലാണ്, വാക്‌സിന്‍ തരുമോ'- അമേരിക്കയോട് പ്രിയങ്ക ചോപ്ര

ഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ അമേരിക്കയോട് ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയങ്ക ചോപ്ര. 'എന്റെ ഹൃദയം തകര്‍ന്നുപോവുകയാണ്. ഇന്ത്യ കൊവിഡ് മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ട്. യുഎസ് ആവശ്യമുളളതിനേക്കാള്‍ 550 ദശലക്ഷം അധികം വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ആസ്ട്രസെനക ലോകത്തിനു പങ്കുവച്ചതിന് നന്ദി. എന്നാല്‍ എന്റെ രാജ്യത്തിന്റെ സ്ഥിതി ഗുരുതരമാണ്. നിങ്ങള്‍ അടിയന്തരമായി ഇന്ത്യയുമായി വാക്‌സിന്‍ പങ്കുവയ്ക്കാമോ' എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുഎസ് നാഷണല്‍ സെക്രട്ടറി ജേക്ക് സളളിവന്‍, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരെ ടാഗ് ചെയ്താണ് പ്രിയങ്ക വാക്‌സിന്‍ ആവശ്യപ്പെട്ടത്.  പ്രിയങ്കയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ട്വിറ്ററില്‍ ലഭിച്ചത്.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,23,144 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,76,36,307 ആയി. 2771 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,97,894 ആയി. ഒന്നേ മുക്കാല്‍ കോടി രോഗികളാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,40,85,110 പേരാണ്. 28 ,82,204 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More