LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്ഷേത്രങ്ങളേക്കാള്‍ പ്രാധാന്യം ആശുപത്രികള്‍ക്ക് നല്‍കൂ- കേന്ദ്രത്തെ വിമര്‍ശിച്ച് രാകേഷ് ടികായത്ത്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ അശ്രദ്ധയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. രാമക്ഷേത്രനിര്‍മ്മാണത്തിനായി സംഭാവന ചോദിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ നിര്‍മ്മിക്കാനാണ് സംഭാവനകള്‍ ചോദിക്കേണ്ടിയിരുന്നത്. ക്ഷേത്രങ്ങളേക്കാള്‍ ആശുപത്രികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും രാകേഷ് ടികായത്ത് പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്റേതായിരിക്കും. കൊവിഡിന്റെ പേരു പറഞ്ഞ് കര്‍ഷകരുടെ സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തുടനീളം കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനും കാരണം കര്‍ഷകരാണെന്ന് സര്‍ക്കാര്‍ പറയുമോ എന്ന് രാകേഷ് ടികായത്ത് ചോദിച്ചു.

കര്‍ഷകരുടെ പ്രതിഷേധവും കൊവിഡ് വ്യാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ നരേന്ദ്രമോദിയുടെ റാലികളിലുണ്ടാവാറുണ്ട്. എന്ത് സംഭവിച്ചാലും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ പ്രതിഷേധത്തില്‍ നിന്ന് ആരും പിന്നോട്ട് പോവില്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരം ആരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം നിരസിച്ച കര്‍ഷകര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More