ഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജി വയ്ക്കാന്‍ ഇന്ത്യയിലെ ഏതെങ്കിലും പത്രം ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തക റാണ അയൂബ്. 'കൊവിഡ് ബാധിച്ച് ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നവരുടെ പേരുകള്‍ ഏതെങ്കിലും പത്രങ്ങള്‍ അവരുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുമോ? ഏതെങ്കിലും പത്രം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ചോദിക്കുകയും മോദിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമോ? ഒരെണ്ണം പോലുമില്ല. ഒരെണ്ണം പോലുമില്ല' - റാണ അയൂബ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ ബിജെപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും റാണ അയൂബ് ആരോപിച്ചു. ഇന്ത്യയിലെ ജനങ്ങളെയും അവര്‍ കാണിക്കുന്ന മനുഷ്യത്വത്തെയും ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും റാണ അയൂബ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ മോദി ഭരണകൂടം വരുത്തിയ വീഴ്ച്ചകളെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.