LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരിക്കലും പിന്മാറരുത്; ഞങ്ങളുടെ ഒരു പട നിങ്ങള്‍ക്കൊപ്പമുണ്ട് - സിദ്ധാര്‍ത്ഥിന് നടി പാര്‍വതിയുടെ പിന്തുണ

ബിജെപി സൈബര്‍ അക്രമം നേരിടുന്ന നടന്‍ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് നടി പാര്‍വ്വതി തിരുവോത്ത് രംഗത്തുവന്നു. " സിദ്ധാര്‍ത്ഥ് താങ്കള്‍ തളരരുത്, താങ്കള്‍ക്കും കുടുംബത്തിനും ഞങ്ങളുടെ എല്ലാവിധ കരുതലുമുണ്ട്. ഞങ്ങള്‍ താങ്കള്‍ക്കൊപ്പമാണ്, ഒരിക്കലും പിന്മാരരുത്, ഞങ്ങളുടെ ഒരു പട തന്നെ താങ്കളുടെ കൂടെയുണ്ടായിരിക്കും"- എന്ന മെസ്സേജാണ് പാര്‍വ്വതി തിരുവോത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

കൊവിഡ്‌ സാഹചര്യം കൈകാര്യം ചെയ്യുന്നതിലും, വാക്സിന്‍ വിഷയത്തിലും കേന്ദ്ര സക്കാരിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ബിജെപി അനുകൂലികളില്‍ നിന്ന് ശക്തമായ സൈബര്‍ ആക്രമണവും ഭീഷണിയുമാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഞങ്ങളുടെ ശബ്ദമായതിനു നന്ദി, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ, വി സ്റ്റാന്‍റ് വിത്ത് യു സിദ്ധാര്‍ത്ഥ്,  മോര്‍ പവര്‍ ടു യു , ധൈര്യശാലിയായ ഏക ഇന്ത്യന്‍ നടന്‍ തുടങ്ങി നിരവധി കമന്റുകളാണ് നിമിഷങ്ങള്‍ക്കകം സിദ്ധാര്‍ത്ഥിനെ പിന്തുണച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. തൊട്ടു പിന്നാലെയാണ് നടി പാര്‍വതി പിന്തുണയുമായി രംഗത്തെത്തിയത്.

ഇതിനിടെ തന്നെ പിന്തുണച്ചവര്‍ക്ക് നടന്‍ സിദ്ധാര്‍ത്ഥ് നന്ദി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം നന്ദി അറിയിച്ചത്. 'എന്നോടൊപ്പം നിന്നതിന് നന്ദി, നമ്മള്‍ ജയിക്കും' - എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്. തൊട്ടുമുന്‍പ് സൈബര്‍ ആക്രമത്തോടും സിദ്ധാര്‍ത്ഥ്  പ്രതികരിച്ചിരുന്നു. 'കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍  അസഭ്യം പറഞ്ഞും, എന്നെയും കുടുംബത്തെയും കൊല്ലുമെന്നും റേപ്പുചെയ്യുമെന്നും ഭീഷണിപ്പെടുത്തിയും അഞ്ഞൂറിലേറേ കോളുകളാണ് വന്നത്. ബിജെപി ലിങ്കുകളും ഡിപികളും സഹിതം എല്ലാ നമ്പറുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് പൊലീസിന് കൈമാറുകയാണ്. ഞാന്‍ സംസാരിക്കുന്നത് നിര്‍ത്തില്ല, നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കൂ' എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

Contact the author

National Desk