LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനുതാഴെയും മലയാളികളുടെ റിസൈന്‍ മോദി പ്രതിഷേധം

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനു താഴെയും 'റിസൈന്‍ മോദി' പ്രതിഷേധവുമായി മലയാളികള്‍. 2015-ല്‍ മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴത്തെ മോദിയും സുക്കര്‍ബര്‍ഗും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിനുതാഴെയാണ് മലയാളികളുടെ പൊങ്കാലയിടല്‍. #ResignModi ഹാഷ്ടാഗുകളോടൊപ്പം, നേരത്തെ ഈ ഹാഷ്ടാഗ് നീക്കം ചെയ്ത ഫേസ്ബുക്കിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു, ആര്‍എസ്എസും ബിജെപിയും കൊവിഡ് വൈറസിനേക്കാള്‍ ഭീകരമാണ്, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി, ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ, ഇന്ത്യന്‍ ജനതയ്ക്ക് നിങ്ങളുടെ സഹായം വേണം, ഇങ്ങേരേ ശരിക്ക് സോപ്പിട്ടോ ഇല്ലെങ്കില്‍ ഇന്ത്യയിലെ നിങ്ങളുടെ കമ്പനി പൂട്ടേണ്ടിവരും തുടങ്ങി രസകരമായ കമന്റുകളാണ് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ് നിറയെ.

ട്രെന്‍ഡിംഗായി പോകുന്നതിനിടെ റിസൈന്‍ മോദി ഹാഷ്ടാഗുകള്‍ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഹാഷ്ടാഗ് നീക്കം ചെയ്ത ഫേസ്ബുക്കിന്റെ നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്. പിന്നീട് ഫേസ്ബുക്ക് ഹാഷ്ടാഗ് പുനസ്ഥാപിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തു. അബദ്ധവശാലാണ് നടപടിയെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.


Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More