LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് 26,011 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3019, എറണാകുളം 3291, മലപ്പുറം 3278, തൃശ്ശൂര്‍ 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 96,298 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27% ആണ്. ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 45 പേരാണ്. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 5450 ആയി. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 15,82,471 പേര്‍ക്കാണ്. 13,13,109 പേര്‍ രോഗമുക്തി നേടി.

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. നാളെ മുതല്‍ ഞാറയാഴ്ച്ച വരെയാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാഴ്ച്ചയായി നടത്തിവരുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ക്കു സമാനമായിരിക്കും പുതിയ നിയന്ത്രണങ്ങള്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഈ ദിവസങ്ങളില്‍ അവശ്യവിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. രാത്രി ഒന്‍പത് വരെ പാര്‍സല്‍ സര്‍വ്വീസ് അനുവദിക്കും. രാവിലെ 10 മുതല്‍ ഒരു മണിവരെയാണ് ബാങ്കുകളുടെ പ്രവര്‍ത്തനസമയം. വിവാഹാഘോഷങ്ങളില്‍ 50 പേരും സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരെയും അനുവദിക്കും. സിനിമാ സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More