LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇന്ധനവില വര്‍ദ്ധിച്ചു തുടങ്ങി. ഡല്‍ഹിയില്‍ പെട്രോൾ വില 15 പൈസ വർധിച്ച് ലിറ്ററിന് 90.40 രൂപയായി. ഡീസലിന് 18 പൈസ വര്‍ദ്ധിച്ച് 80.91 രൂപയുമായി. മുംബൈയിൽ യഥാക്രമം 96.95 രൂപയും 87.98 രൂപയുമായി പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നു. ആഗോളതത്തില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.

കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്ധനവില ഉയര്‍ന്നിരുന്നില്ല. എന്നാല്‍ മെയ് രണ്ടിന് അന്തിമ ഫലം പുറത്തുവന്നതോടെ വില ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

അതിനിടെ, ഒരു ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണയിൽ അസംസ്കൃത എണ്ണവില പത്തു ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിൽ എത്തിയിരുന്നു. എന്നാല്‍, അതിന് അനുസൃതമായി ആഭ്യന്തരവിപണയിലും വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായിരുന്നില്ല.

കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും. 

പ്രതിമാസം 750 കോടിയിലധികം വരുമാനമാണ് സംസ്ഥാന സർക്കാരിന് ഇന്ധന വിൽപന നികുതിയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പെട്രോളിന് 30 .8 ശതമാനവും  ഡീസലിന് 22.76 ശതമാനവുമാണ്  വിൽപനനികുതി.  ഇന്ധന വിൽപന ജി.എസ്.ടി പരിധിയിലാക്കിയാൽ ജനം രക്ഷപ്പെടും എന്നതാണ് യാഥാർഥ്യം.

Contact the author

Web Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More