LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെറു നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറക്കാന്‍ കേന്ദ്ര തീരുമാനം

ഡല്‍ഹി: ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. അടുത്തമാസത്തെ പലിശ നിരക്കിലാണ് മാറ്റ മുണ്ടാകുക. പബ്ലിക് പ്രോവിഡണ്ട് ഫണ്ട് (പി പി എഫ്) , നാഷണല്‍ സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍ എസ്‌ സി) , സുകന്യ സമൃദ്ധി , മുതിര്‍ന്ന പൌരന്മാരുടെ നിക്ഷേപം (സീനിയര്‍ സിറ്റിസണ്‍ സേവിംഗ്) എന്നിവയുടെ  പലിശ നിരക്കിലാണ് കുറവ് വരുക.

റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കും ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്കും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. പബ്ലിക് പ്രോവിഡണ്ട് ഫണ്ട് (പി പി എഫ്) , നാഷണല്‍ സേവിങ്ങ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍ എസ്‌ സി) , സുകന്യ സമൃദ്ധി , മുതിര്‍ന്ന പൌരന്മാരുടെ നിക്ഷേപം (സീനിയര്‍ സിറ്റിസണ്‍ സേവിംഗ്) എന്നിവയുടെ കാര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന നിലപാടാണ് നേരത്തെ കേന്ദ്രം സ്വീകരിച്ചിരുന്നത്. എന്നാല്‍ കൊറോണയടക്കമുള്ള മാറിയ സാഹചര്യം ന്യായമായെടുത്താണ് ഇപ്പോഴത്തെ നടപടി.

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതിനനുസരിച്ച് ചെറുനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്ന സമീപനമാണ് വാണിജ്യ ബാങ്കുകള്‍ ഇപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത് മുതിര്‍ന്ന പൌരന്മാര്‍ അടക്കമുള്ള ചെറു നിക്ഷേപകരെ പ്രതികൂലമായി ബാധിക്കും.


Contact the author

business desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More