ഡല്‍ഹി: കൊറോണയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഇന്ത്യ ദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇത് വരെ 80 - ലധികം പേര്‍ക്ക് ബാധിക്കുകയും 2 - മരണങ്ങള് സംഭവിക്കുകയും ചെയ്ത രോഗബാധ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് രാജ്യത്തെ സംബന്ധിച്ച് വരുത്തിവെച്ചത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്ക്കാരിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
കൊറോണ ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളം ,കര്‍ണാടക, മഹാരാഷ്ട്ര ഡല്‍ഹി എന്നിവിടങ്ങളില്‍ പൊതുപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്. വര്‍ഷാന്ത പരീക്ഷകള്‍ വരെ മാറ്റി വെച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.