LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കണം- സോണിയ ഗാന്ധി

ഡല്‍ഹി: കൊവിഡ് സാഹചര്യം വിലയിരുത്താനായി ഒരു സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്റ്‌റി പാര്‍ട്ടിയുടെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

മാരകമായ ഒരു വൈറസിന്റെ പിടിയിലാണ് ഇന്ത്യ. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മരുന്ന്, വാക്‌സിന്‍,ഓക്‌സിജന്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താനുളള അടിസ്ഥാന വിഭവങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍ രാജ്യത്തുളളത്.

ജനങ്ങള്‍ ചികിത്സയ്ക്കായി റോഡുകളിലും വാഹനങ്ങളിലുമായി കാത്തുനില്‍ക്കുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ജനങ്ങളുടെ കഷ്ടതകള്‍ കുറയ്ക്കാനുളള നടപടികള്‍ എടുക്കുന്നില്ല. അവര്‍ ജനങ്ങളോടുളള ഉത്തരവാദിത്വവും കടമയും മറക്കുകയാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ല അവര്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നും സോണിയ ഗാന്ധി പറഞ്ഞു. 

ഇത് സര്‍ക്കാരിനെതിരെയുളള യുദ്ധമല്ല മറിച്ച് കൊവിഡിനെതിരെയുളള യുദ്ധമാണ്. ഈ യുദ്ധത്തില്‍ രാഷ്ട്രീയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More