LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജനങ്ങള്‍ തെരുവില്‍ മരിച്ചു വീഴുമ്പോള്‍ മോദി ആത്മരതി അണയുകയാണ്'; അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍. ആശുപത്രികളില്‍ മതിയായ ഓക്സിജന്‍ പോലും ലഭ്യമാക്കാതെ നിരവധി ജീവനുകള്‍ പൊലിഞ്ഞത് മോദിയുടെ വന്‍ പരാജയമാണെന്ന് വിവിധ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. കൂടുതല്‍ മാരകമായ കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേതം രാജ്യമാകെ പടരുകയാണെന്ന വിലയിരുത്തലുകളും വരുന്നുണ്ട്. അതിനിടെ, പുതിയ പാര്‍ലമെന്‍റ്  മന്ദിര നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നയമാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളെ ചൊടിപ്പിച്ചത്.

ജനങ്ങള്‍ തെരുവില്‍ മരിച്ച് വീഴുമ്പോള്‍ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ട്മായി മോദി മുന്‍പോട്ട് പോകുന്ന മോദി ആത്മരതി അണയുകയാണെന്ന് ഒരു ബ്രിട്ടീഷ്‌ പത്രം തുറന്നടിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഹംഭാവത്തിന്‍റെ സ്മാരകമായാണ് പുതിയ കെട്ടിടം ഉയര്‍ന്നു വരുന്നത്. ലക്ഷക്കണക്കിന്‌ ആളുകള്‍ കൊവിഡ്‌ മൂലം കഷ്ടപ്പെടുമ്പോള്‍ 40 ആശുപത്രികള്‍ക്കെങ്കിലും ധനസഹായം നല്കാന്‍ കഴിയുന്ന തുക ചെലവഴിച്ചാണ് പുതിയ പാര്‍ലമെന്‍റ്  മന്ദിരം പണിയാന്‍ പോകുതെന്നും, അത് വിഡ്ഢിത്തമാണെന്നും ഡെയ്‌ലി മെയില്‍ വിമര്‍ശിച്ചു. 

കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് അനുദിനം ഉയരുകയും, ബഹുഭൂരിപക്ഷം ജനങ്ങളും കടുത്ത നിരാശയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി 100 കോടി രൂപയുടെ പുതിയ കരാര്‍ ഒപ്പുവച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ലണ്ടന്‍ മാധ്യമ പ്രവര്‍ത്തകനായ സ്റ്റാഫാര്‍ ഡേവിഡ് ജോണ്‍സന്‍. നാണമില്ലാത്ത ഈ പ്രവര്‍ത്തനം പുരോഗമിക്കട്ടെ, താങ്കളുടെ ഡ്രീം വേഗത്തില്‍ പൂര്‍ത്തിയാകട്ടെയെന്നും മോദിയെ പരിഹസിച്ച് തന്‍റെ ലേഖനത്തിലൂടെ സ്റ്റാഫാര്‍ ഡേവിഡ് ജോണ്‍സന്‍ പറയുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More