LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡിനെ പ്രതിരോധിക്കാൻ ​ഗോമൂത്രം കുടിച്ച് ബിജെപി എംഎൽഎ സുരേന്ദ്ര- വീഡിയോ

കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് ബിജെപി എംഎൽഎ. ഗോമൂത്രം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളി‍ൽ പ്രചരിപ്പിച്ചാണ് ബിജെപി എംഎൽഎ  കൊവിഡ് പ്രതിരോധത്തിന് ആഹ്വാനം ചെയ്തത്. ബലിയ ജില്ലയിലുള്ള ബൈരിയ നിയോജക മണ്ഡലത്തിലെ  സുരേന്ദ്ര സിങ്ങാണ് ​ഗോമൂത്രം കുടിച്ച് അണികൾക്ക് ആവേശമായത്.

​ഗോമൂത്രം എങ്ങനെയാണ് കുടിക്കേണ്ടതെന്ന് സുരേന്ദ്ര വീഡിയോയിൽ വിശദീകരിക്കുന്നുമുണ്ട്. രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കണം, അരമണിക്കൂർ വേറൊന്നും കഴിക്കരുത്- സുരേന്ദ്ര പറഞ്ഞു. കൊവിഡിനെ ചെറുക്കൻ മാത്രമല്ല ​ഗോമൂത്രം സർവരോ​ഗസംഹാരിയാണെന്നാണ് സുരേന്ദ്രയുടെ വാ​​ദം. ദിവസം മുഴവൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നും സുരേന്ദ്ര വെളിപ്പെടുത്തി.  

സുരേന്ദ്രയുടെ ​ഗോമൂത്രപാനം സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. വിഡിയോയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ സുരേന്ദ്രക്ക് യാതൊരു കുലുക്കവുമില്ല.  വിഡിയോ ലോകം മുഴുവൻ പ്രചിരിപ്പിക്കണമെന്നും എല്ലാവരും കോവിഡിൽനിന്നു മുക്തി നേടണമെന്നുമാണ് ബിജെപി എംഎൽഎ പറയുന്നത്. സുരേന്ദ്രയുടെ ചികിത്സ സംബന്ധിച്ച് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സുരേന്ദ്രയുടെ കണ്ടുപിടുത്തത്തെ ബിജെപി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More