LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചലച്ചിത്ര മേഖലയിലെ 25,000 തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും- സല്‍മാന്‍ ഖാന്‍

ഡല്‍ഹി: ചലച്ചിത്ര മേഖലയിലെ 25,000 ദിവസ വേതന തൊഴിലാളികള്‍ക്ക് പ്രതി മാസം 1500 രൂപ നല്കാന്‍ ഒരുങ്ങി ബോളിവുഡ് താരം സല്‍മാന്‍ഖാന്‍. ഇക്കാര്യം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ് (FWICE) പ്രസിഡൻറ് ബി‌എൻ തിവാരിയെ അദ്ദേഹം അറിയിച്ചു.

25,000 തൊഴിലാളികളെ പ്രതിമാസം 1,500 രൂപ വീതം നല്‍കി സഹായിക്കാമെന്ന്  സൽമാൻ ഖാന്‍ ഇന്നലെ രാത്രി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസ്ന് ഉറപ്പ് നല്‍കി. ഉടൻ തന്നെ അര്‍ഹതപ്പെട്ട തൊഴിലാളികളുടെ പട്ടിക തയാറാക്കി ആവശ്യമുള്ളവരിലേക്ക് സഹായമെത്തിക്കുമെന്നും തിവാരി പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ എല്ലാ ചിത്രങ്ങളുടെയും ഷോകളുടെയും ചിത്രീകരണം നിർത്തിവച്ചു. ഇതിനെത്തുടർന്ന് മുംബൈയിൽ നിന്ന് നിരവധി സിനിമ, ചാനല്‍  ഷൂട്ടുകളും നിർമ്മാതാക്കൾ ഗോവയിലേക്ക് മാറ്റിയിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പത്തിനാലായിരം പുതിയ കേസുകളാണ്. രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.



Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More