LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ചികിത്സാമാനദണ്ഡം പരിഷ്കരിച്ചു; പോസിറ്റീവ് അല്ലാത്തവർക്കും ആശുപത്രികളിൽ ചികിത്സ നൽകാം

ഡല്‍ഹി: കൊവിഡ് ചികിത്സക്കുള്ള മാനദണ്ഡം കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പരിഷ്കരിച്ചു.  കോവിഡ് പോസിറ്റീവ് അല്ലാത്തവരെയും സിഎഫ്എല്‍ടിസികളിലും പ്രവേശിപ്പിക്കാമെന്ന്  ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.  

കൊവിഡ് ലക്ഷണങ്ങളുള്ള അതേസമയം പരിശോധനയിൽ പരിശോധനയിൽ നെ​ഗറ്റീവായവരെയാണ് എഫ്എൽടിസികളിൽ പ്രവേശിപ്പിക്കാം. രോ​ഗം ​ഗുരുതരമാണെങ്കിൽ ഇവരെ ആശുപത്രികളിലേക്ക് മാറ്റണം. രോ​ഗലക്ഷണങ്ങളോടെ  നെ​ഗറ്റീവ് റിസൽട്ടുള്ള നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോ​ഗ്യമന്ത്രാലയം ചികിത്സാ മാന​ദണ്ഡങ്ങൽ പുതുക്കിയത്. രോ​ഗലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് കെയര്‍ സെന്ററുകള്‍, ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍  എന്നിവിടങ്ങളിലും പ്രവേശിപ്പിക്കാം.  രോ​ഗലക്ഷണമുള്ളവർക്ക് ചികിത്സ നിഷേധിക്കരുതെന്നും ഓക്‌സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണമെന്നും ആരോ​ഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ട്. 

 കഴിഞ്ഞ ദിവസം 4,01078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. മരണം 2,38,270 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പത്തിനാലായിരം പുതിയ കേസുകളാണ്. രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.   

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More