LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു - കൊറോണാ ബാധിതനായ ബ്രിട്ടിഷ് പൌരനേയും യാത്രക്കാരെയും തിരിച്ചിറക്കി

കൊച്ചി: അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.ഇയാള്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന 270 - യാത്രക്കാരെയും തിരിച്ചിറക്കി നിരീക്ഷണത്തിലേക്ക് മാറ്റി.

ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു എങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിക്കുന്നത് വരെ നിരീക്ഷണത്തില്‍ തുടരാനായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാമത്തെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇത് വരുന്നതിനു മുന്‍പ് തന്നെ കൊച്ചി യിലേക്ക് കടന്ന ഇയാളെ വിമാനത്തില്‍ കയറിയതിനു ശേഷമാണ് കണ്ടെത്താനായത്. തുടര്‍ന്ന് പിടിച്ചിറക്കിയെങ്കിലും മറ്റു യാത്രക്കാരുടെ യാത്രയെ  കൂടി ബാധിക്കുന്നതായിരുന്നു ഇയാളുടെ അച്ചടക്ക ലംഘനം. നെടുമ്പാശ്ശേരി- ദുബായ് വിമാനത്തില്‍ കയറിയ മുഴുവന്‍ യാത്രക്കാരും നിരീക്ഷണത്തിലിരിക്കനമെന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് ഇവരെ നിരീക്ഷനത്തിലേക്ക് മാറ്റി. 

ഈ മാസം 7-ന് ടൂറിസ്റ്റ് എന്ന നിലയില്‍ മൂന്നാറിലെത്തിയ ബ്രിട്ടീഷ്  പൌരന്‍ നേരത്തെ തന്നെ കൊറോണ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ടീ കൌണ്ടിയിലേക്ക് മാറ്റിയിരുന്നു.ഇവിടെ നിന്ന് വഴക്കുണ്ടാക്കിയാണ് ഇയാള്‍ കടന്നു കളഞ്ഞത് എന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. കൊറോണ ബാധിതന്‍ വിമാനത്താവളത്തില്‍ കയറിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടേണ്ട കാര്യമില്ലെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.


   

   

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More