LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്‍ടിപിസിആര്‍ പരിശോധന പൂളിങ് രീതിയിലാക്കി ലാബുകള്‍; ആശങ്ക

തിരുവനന്തപുരം: കൊവിഡ്‌ പരിശോധനയില്‍ ആശങ്ക പരത്തി ലാബുകള്‍. ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചതിനാല്‍ വിവിധ സാമ്പിളുകളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതി നടപ്പിലാക്കിയിരിക്കുകയാണ് ഒരു വിഭാഗം ലാബുകള്‍. എന്നാല്‍ കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഓരോ പരിശോധനക്കും പ്രത്യേകം പരിശോധന കിറ്റുകള്‍ വേണ്ടന്നുള്ളതാണ് പൂളിങ് രീതി കൊണ്ടുള്ള മെച്ചം. പരിശോധനക്കായി സാമ്പിളുകള്‍ വരുമ്പോള്‍ വിവിധ ഗ്രൂപ്പുകളായി തിരിക്കും. അതിന് ശേഷം ഓരോ ഗ്രൂപ്പും പരിശോധനക്ക് വിധേയമാക്കും. ഇതില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ പോസിറ്റീവ് ആയാല്‍ അതിലെ ഓരോന്നും പരിശോധനക്ക് വിധേയമാക്കും. അതിനു ശേഷം ഏത് സാമ്പിളിലാണ് കോവിഡ് പോസിറ്റീവെന്ന്  കണ്ടെത്തും. കൊവിഡ്‌ നെഗറ്റീവ് ആണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാ സാമ്പിളുകളും നെഗറ്റീവ് ആവുകയും ചെയ്യും. എന്നാല്‍ ഇത് ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മാത്രമേ യഥാര്‍ത്ഥ ഫലം കാണിക്കുകയുള്ളൂ. അതാണ്‌ ആശങ്കക്ക് കാരണം.

പൂളിങ് രീതി വഴി പരിശോധന നടത്തുമ്പോള്‍ എടുക്കുന്ന സ്രവത്തിന്‍റെ അളവ് കുറഞ്ഞാല്‍ കൃത്യമായ ഫലം കാണിക്കുകയില്ല. ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ ആയിരുന്നപ്പോള്‍ ഈ രീതി പ്രായോഗികമായിരുന്നു. പക്ഷെ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരിശോധന ശരിയല്ലന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍. പൂളിങ് രീതി വഴി റിസള്‍ട്ട്‌ ലഭിക്കാന്‍  48 മണിക്കൂറെങ്കിലും സമയമെടുക്കുമെന്നതും പ്രധാന പ്രശ്നമാണ്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More