LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുജറാത്തില്‍ കൊവിഡിന് മരുന്ന് ഗോമൂത്രം; കാലിത്തൊഴുത്ത് കൊവിഡ് സെന്‍റര്‍

അഹമ്മദാബാദ്: കാലിത്തൊഴുത്തിനെ കൊവിഡ് സെന്‍ററാക്കി ഗുജറാത്ത് ബനസ്‌കന്ത ജില്ലയിലെ തെതോഡ ഗ്രാമം. ഗോമൂത്രത്തില്‍ നിന്നും പാലില്‍ നിന്നും നിര്‍മിക്കുന്ന മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദിക് ഐസൊലേഷന്‍ സെന്റര്‍ എന്നാണ് ഗുജറാത്തിലെ ഈ കൊവിഡ് സെന്ററിന്റെ പേര്.

പഞ്ചഗവ്യ ആയുര്‍വേദ ചികിത്സയാണ് കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. തികച്ചും സൗജന്യമായ ചികിത്സയാണ് രോഗികള്‍ക്ക് ലഭ്യമാക്കുന്നതെന്നും കൊവിഡ് സെന്ററിന്റെ ഡയറക്ടര്‍ രാംരത്തന്‍ മഹാരാജ് പറയുന്നു. രോഗികള്‍ക്ക് ഗോമൂത്രം, നെയ്യ്, പാല്‍ എന്നിവയുപയോഗിച്ചുളള മരുന്നാണ് നല്‍കുന്നത്. ചാണകം വളമായുപയോഗിച്ച് വളര്‍ത്തുന്ന ധാന്യങ്ങളും രോഗികള്‍ക്ക് നല്‍കുന്നുണ്ട്, അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അളവ് കൂടാനായി പ്രാര്‍ത്ഥനകളും പൂജകളും നടത്തുന്നുണ്ടെന്നും രാംരത്തന്‍ പറഞ്ഞു. രോഗികള്‍ക്ക് ഇംഗ്ലിഷ് മരുന്നും കൂടെ നല്‍കുന്നുണ്ട് എന്നാണ് വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദിക് ഐസൊലേഷന്‍ സെന്റര്‍ വക്താക്കള്‍ പറയുന്നത്.

ദിവസേന പതിനായിരത്തിലേറേ കൊവിഡ് കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് നൂറിലേറെ പേര്‍ പ്രതിദിനം കൊവിഡ് മൂലം മരണപ്പെടുന്നുണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3754 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More