LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബം​ഗാൾ സംഘര്‍ഷം: മമതയെ കുറ്റപ്പെടുത്തി ​ഗവർണർ

കൊല്‍ക്കത്ത : പശ്ചിമബം​ഗാളിലെ അക്രമങ്ങളിൽ  മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിനെതിരെ ​ഗവർണർ. സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണെന്ന് ​ഗവർണർ ജ​ഗ്ദീപ് ധൻകർ പറഞ്ഞു.  അക്രമം നിയന്ത്രിക്കാനായില്ലെന്നും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ​ഗവർണർ  പരസ്യമായി കുറ്റപ്പെടുത്തി.  തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനോ ഗവർണ്ണർക്ക് വിശദീകരണം നൽകാനോ ചീഫ് സെക്രട്ടറി തയ്യാറായില്ല.  സംഘർഷ ബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി. സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്നും ​ഗവർണർ കുറ്റപ്പെടുത്തി. 

നേരത്തെ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ക്രമസമാധാന നിലയെ കുറിച്ച് ​ഗവർണർ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. വിഷയം  ഹൈക്കോടതിയുടെ പരി​ഗണനയിലായതിനാൽ ​ഗവർണറെ കാണേണ്ടതില്ല എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.

ഭരണഘടന പദവിയിലുള്ള ​ഗവർണർക്ക് റിപ്പോർട്ട് കൈമാറാത്തത് അം​ഗീകരിക്കാനാവില്ലെന്ന് ​ഗവർണർ വിമർശനം ഉയർത്തിയിരുന്നു. ഇതോടെയാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടത്. എന്നാൽ ​ഗവർണർക്ക് ഇരുവരും റിപ്പോർട്ട് കൈമാറാൻ തയ്യാറയില്ല. ഈ വിവരം ട്വിറ്ററിലൂടെയാണ് ​ഗവർണർ വെളിപ്പെടുത്തിയത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More