LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പശ്ചിമ ബം​ഗാൾ സംഘർഷം; സംസ്ഥാന സർക്കാർ ​ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സംഘര്‍ഷങ്ങൾ സംബന്ധിച്ച ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഘർഷങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷം സംഘര്‍ഷങ്ങളിൽ തുടർ നടപടി കോടതി തീരുമാനിക്കും. സംഘർഷം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത് സംബന്ധിച്ച് കോടതി തീരുമാനം എടുക്കും. 

അതേസമയം, പശ്ചിമബം​ഗാളിലെ അക്രമങ്ങളിൽ  മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിനെതിരെ ​ഗവർണർ രം​ഗത്തുവന്നു. സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണെന്ന് ​ഗവർണർ ജ​ഗ്ദീപ് ധൻകർ പറഞ്ഞു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ​ഗവർണർ പരസ്യമായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനോ ഗവർണ്ണർക്ക് വിശദീകരണം നൽകാനോ ചീഫ് സെക്രട്ടറി തയ്യാറായില്ല. സംഘർഷ ബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുമെന്നും ഗവർണ്ണർ വ്യക്തമാക്കി. സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്നും ​ഗവർണർ കുറ്റപ്പെടുത്തി. 

നേരത്തെ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ക്രമസമാധാന നിലയെ കുറിച്ച് ​ഗവർണർ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. വിഷയം  ഹൈക്കോടതിയുടെ പരി​ഗണനയിലായതിനാൽ ​ഗവർണറെ കാണേണ്ടതില്ല എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഭരണഘടന പദവിയിലുള്ള ​ഗവർണർക്ക് റിപ്പോർട്ട് കൈമാറാത്തത് അം​ഗീകരിക്കാനാവില്ലെന്ന് ​ഗവർണർ വിമർശനം ഉയർത്തിയിരുന്നു. ഇതോടെയാണ് ഡിജിപിയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടത്. എന്നാൽ ​ഗവർണർക്ക് ഇരുവരും റിപ്പോർട്ട് കൈമാറാൻ തയ്യാറയില്ല. ഈ വിവരം ട്വിറ്ററിലൂടെയാണ് ​ഗവർണർ വെളിപ്പെടുത്തിയത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More