LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിക്ക് നാണക്കേടായി ബൂത്തിലെ വോട്ട് കണക്കുകൾ;318 ബൂത്തുകളിൽ അക്കൗണ്ട് തുറക്കാനായില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ബിജെപിക്ക് നാണക്കേടായി  ബൂത്തിലെ വോട്ട്  കണക്കുകൾ. സംസ്ഥാനത്തെ 318 ബൂത്തുകളിലെ വോട്ടിം​ഗ് യന്ത്രത്തിലോ പോസ്റ്റൽ ബാലറ്റിലോ എൻഡിഎക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒരു വോട്ട് മാത്രം കിട്ടിയ ബൂത്തുകളുടെ എണ്ണം ഇതിലും ദയനീയമാണ്. 493 ബൂത്തുകളിലാണ് എൻഡിഎക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. പൊന്നാനി നിയമസഭാ മണ്ഡലത്തിലാണ് എൻഡിഎക്ക് വോട്ടില്ലാത്ത ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത്. ഇവിടെ 34 ബൂത്തുകളിലെ  വോട്ടിം​ഗ് യന്ത്രത്തിലാണ് ബിജെപി സ്ഥാനാർത്ഥി സംപൂജ്യരായത്. ഒരൊറ്റ വോട്ടും കിട്ടാത്ത 2 വീതം ബൂത്തുകളുള്ളത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലുമാണ്. 

2016 ലെ തെരഞ്ഞെടുപ്പിലെ അപേക്ഷിച്ച് 3 ശതമാനം വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായത്. 2016 ൽ ബിജെപിക്ക് 15.5 ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 12.5 ശതമാനം വോട്ട് മാത്രമാണ് ബിജെപിയുടെ പെട്ടിയിൽ വീണത്. ഇതിന്റെ പ്രതിഫലനമാണ് ബൂത്തുകളിലും സംഭവിച്ചത്. കേരളത്തിലെ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുമ്പോൾ ഈ കണക്കുകളിൽ കൂടി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. 10 സീറ്റുകളിലും കടുത്ത മത്സരം നടക്കുമെന്നും 5 സീറ്റുകൾ ഉറപ്പാണെന്നുമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More