LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ 750 പേര്‍ക്ക് ഔദ്യോഗിക ക്ഷണം; പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണം 750 പേര്‍ക്ക്. പിണറായി വിജയന്‍റെ നേതൃത്തിലുള്ള മന്ത്രിസഭയിലേക്കുള്ള സത്യപ്രതിജ്ഞ മെയ്‌ 20-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങില്‍ രണ്ട് മീറ്റര്‍ അകലത്തിലാണ് ഇരുപ്പിടം ഒരുക്കുക. 

പുതിയ നിയമസഭാംഗങ്ങള്‍, പഴയ നിയമസഭാംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഔദ്യോഗിക ക്ഷണം ലഭിക്കുക. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. 

പഴയ മന്ത്രിസഭ കെയര്‍ടേക്കറായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫീസിൽ വളരെ വിരളമായി മാത്രമേ  എത്താറുള്ളൂ. 6 മന്ത്രിമാര്‍ തങ്ങളുടെ വാഹനം തിരികെ നല്‍കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന് ഉജ്ജ്വല വിജയമായിരുന്നു ലഭിച്ചത്. 140 സീറ്റുകളില്‍ 99 സീറ്റുകളിലും വിജയിച്ചത് ഇടതുപക്ഷമായിരുന്നു. 

Contact the author

Web Desk