അയോദ്ധ്യ: അയോദ്ധ്യയില്‍ മുസ്ലിം മതപുരോഹിതന് ഗ്രാമപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയം. രാജന്‍പൂര്‍ ഗ്രാമത്തില്‍ നിന്ന് വിജയിച്ച ഫാസീസ് അസുമുദ്ദീന്‍ ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബത്തിലെ അംഗവും, മത പുരോഹിതനുമാണ്. തെരഞ്ഞെടുപ്പില്‍ 6 മത്സാരാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഫാസീസ് അസുമുദ്ദീന്‍ ജയിച്ചിരിക്കുന്നത്.
തന്‍റെ ഈ വിജയത്തെ ഈദ് സമ്മാനമായാണ് കാണുന്നത്. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനതയോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം എത്ര ചെറുതാണെങ്കിലും അയോദ്ധയില്‍ നടപ്പാക്കി വരുന്ന ഭൂരിപക്ഷ -ന്യൂനപക്ഷ വോട്ട് ബാങ്കിനുള്ള തിരിച്ചടിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തില്‍ ആകെ 27 മുസ്ലിം വോട്ടര്‍ മാത്രമാണുള്ളത്. മൊത്തം 600 വോട്ടുകളില്‍ 300 വോട്ടാണ് അസുമുദ്ദീന് ലഭിച്ചത്.
റുഡൗലി നിയമസഭാ മണ്ഡലത്തില്‍ വരുന്ന ഈ പഞ്ചായത്തില്‍ ഇപ്പോളും മത സൗഹാര്‍ദ്ദം തകര്‍ന്നിട്ടില്ലന്ന് തെളിയിക്കുന്നു. കര്‍ഷകന്‍ കൂടിയായ ഫാസീസ് അസുമുദ്ദീന്‍റെ വിജയം സാമുദായിക ഐക്യത്തെയാണ് തെളിയിക്കുന്നത്. ഗ്രാമത്തിലുള്ള ഭൂരിഭാഗം ആളുകളും വോട്ട് ചെയ്യുന്നത് മതം അടിസ്ഥാനമാക്കിയല്ല, മറിച്ച് വ്യക്തിayoയെ നോക്കിയാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു.