LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌: 11 കോടി രൂപയുടെ സഹായഹസ്തവുമായി അനുഷ്കയും വിരാടും

മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുഷ്കയും വിരാടും സമാഹരിച്ചത് 11 കോടി രൂപ. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ സംഭാവന നല്‍കിയിരുന്നു ഈ  താര ദാമ്പതികള്‍. 'നമ്മുടെ രാജ്യത്ത്  കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുകയാണ്. രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖല പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. നമ്മളൊരുമിച്ച് നിന്നാല്‍ ഈ പ്രതിസന്ധിയേയും നമ്മള്‍ അതിജീവിക്കും. #inthisTogether  എന്നൊരു കാമ്പയ്ന്‍ ഞങ്ങള്‍ ആരംഭിക്കുകയാണ്. ഇതുവഴി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമാണ് ലക്ഷ്യം വയ്ക്കുന്നത്' - ട്വിറ്ററിലൂടെ അനുഷ്ക നേരത്തെ പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.

സെലിബ്രിറ്റി ദമ്പതികൾ 7 കോടി രൂപ സമാഹരിക്കാനുള്ള ഉദ്ദേശ്യത്തോടെ '#InThisTogether' എന്ന ധനസമാഹരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ #InThisTogether#actnow എന്ന പേരിലാണ് പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. 11 കോടി സമാഹരിക്കാന്‍ സാധിച്ചതില്‍ താനും, വിരാടും എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് എംപിഎല്‍ സ്പോര്‍ട്ട്സ് ഫൗണ്ടേഷനോട്. ഞങ്ങളുടെ ഈ ശ്രമത്തിന് നിങ്ങള്‍ തന്ന 5 കോടി, ധനസമാഹരണത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്ന് അനുഷ്ക ശര്‍മ ട്വിറ്ററില്‍ കുറിച്ചു. 

നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More