ബഹറൈനില്‍: ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.
രോഗം സ്ഥിരീകരിച്ച ഒരാളുമായി ഇടപഴകിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരീകഷനത്തിലാക്കിയ സല്‍മാബാദിലെ 400-ലധികം തൊഴിലാളികളെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ വിമുക്തിയിലേക്ക് അതിവേഗം കുതിക്കുന്ന ഗള്‍ഫ് രാജ്യമായി മാറുകയാണ് ബഹറൈന്‍
അതേസമയം ജാഗ്രത കര്‍ശനമായിത്തന്നെ പാലിക്കാന്‍ അതോറിട്ടി കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.