LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മനുഷ്യനെപോലെ ജീവിക്കാൻ കൊറോണക്കും ആവകാശമുണ്ടെന്ന് ബിജെപി നേതാവ്

ഡല്‍ഹി: കൊറോണ വൈറസിനും ജീവിക്കാൻ അവകാശമുണ്ടെന്ന് ബിജെപി നേതാവ്.  ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്താണ് കൊറോണ വൈറസിനും ജീവിക്കാനുള്ള അവകാശമുണ്ടെന്ന വാദവുമായി രം​ഗത്തെത്തിയത്. കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും റാവത്ത് അഭിപ്രായപ്പെട്ടു. 

താത്വചിന്താപരമായി കണ്ടാൽ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിനാൽ ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ വൈറസിനെ തുരത്താൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ്  അതിജീവനത്തിനായി വകഭേദങ്ങളുണ്ടാക്കുന്നതെന്നും- റാവത്ത്  പറഞ്ഞു.

അതേസമയം, റാവത്തിന്റെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ​ഗോമൂത്രവും ചാണകവും കൊവിഡിനെ പ്രതിരോധിക്കുമെന്ന  അവകാശവാദം സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പുതിയ പ്രസ്താവന.  കേന്ദ്രം സർക്കാർ പണിയുന്ന സെൻട്രൽ വിസ്റ്റയിൽ കൊറോണ വൈറസിന് പ്രത്യേക മുറി നൽകണമെന്ന തരത്തിലുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More