LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെയ് 20-ന് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: മെയ് 20-ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരും അന്നേ ദിവസം തന്നെ ചുമതലയേല്‍ക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തും. സത്യപ്രതിജ്ഞയ്‌ക്ക്‌ നിയമസഭാ സെക്രട്ടറിയറ്റ് ഒരുങ്ങിക്കഴിഞ്ഞു. 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യ സമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്.

20-ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ മന്ത്രിസഭായോഗം ചേരും. യോ​ഗത്തിൽ നിയമസഭാ സമ്മേളനം വിളിക്കേണ്ട തീയതി തീരുമാനിക്കുകയും പ്രോട്ടേം സ്‌പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും. തുടർന്ന്‌, ഗവർണർക്ക്‌ ശുപാർശ കൈമാറും. അതോടെയാണ്‌ സഭ വിളിച്ചുചേർക്കാൻ ഗവർണർ ഉത്തരവിറക്കുക. ഇതിനുപിന്നാലെ നിയമസഭാ സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ രേഖാമൂലം വിവരം നൽകും.

ആദ്യദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാം ദിവസം സ്‌പീക്കർ തെരഞ്ഞെടുപ്പുമാകും. ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ ഒരുമാസം കഴിഞ്ഞാകും. ഈ സമ്മേളനം പിരിഞ്ഞാലുടൻ ഗവർണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേർക്കും.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More