LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആർ‌ടി-പി‌സി‌ആർ റിപ്പോർട്ടില്ല: ക്രൊയേഷ്യയിൽ വിമാനത്തിനുള്ളില്‍ കുടുങ്ങി പൈലറ്റുമാർ

ഡല്‍ഹി: ആർ‌ടി-പി‌സി‌ആർ റിപ്പോർട്ടില്ലാത്തതിനാല്‍ വിമാനത്തിനുള്ളില്‍ കുടുങ്ങി സ്‌പൈസ് ജെറ്റ് പൈലറ്റുമാർ. നെഗറ്റീവ് റിപ്പോർട്ടില്ലാതെ ക്രൊയേഷ്യയിൽ എത്തിയ 4 സ്‌പൈസ് ജെറ്റ്  പൈലറ്റുമാർക്കാണ്  ഒരു ദിവസത്തോളം വിമാനത്തിൽ തന്നെ  ചെലവഴിക്കേണ്ടി വന്നത്. ഡൽഹിയിൽ നിന്ന് ക്രൊയേഷ്യയൻ തലസ്ഥാനമായ സാഗ്രെബിലേക്ക് സർവീസ് നടത്തിയ  ബോയിംഗ് 737 വിമാനത്തിലെ പൈലറ്റുമാർക്കാണ്, നിർബന്ധിത പ്രീ-ഫ്ലൈറ്റ് ആർ‌ടി-പി‌സി‌ആർ പരിശോധന നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്തതിനാൽ  ക്രൊയേഷ്യയിൽ ഇറങ്ങാൻ സാധിക്കാതിരുന്നത്. 

രണ്ട് കമാൻഡർമാർ ഉൾപ്പെട്ട ക്യാബിൻ ക്രൂവിനാണ് വിമാനം ഡല്‍ഹിയിലേക്ക്  തിരികെ പറക്കുന്നതിന് മുന്‍പുള്ള  അവരുടെ ലേ ഓവർ സമയം വിമാനത്തില്‍ ചെലവഴിക്കേണ്ടി വന്നത്.  കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍  ഗുരുതരമായ വീഴ്ച്ച വരുത്തിയതിന് എയർലൈനിനെ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി‌ജി‌സി‌എ) രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

എന്നാൽ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് ജീവനക്കാര്‍ക്ക് ആർ‌ടി-പി‌സി‌ആർ നിർബന്ധമല്ലെന്ന് അറിയിച്ചിരുന്നതായി സ്‌പൈസ് ജെറ്റ് ഉദോഗസ്ഥൻ പറഞ്ഞു. സാഗ്രെബിൽ എത്തിയതിനുശേഷമാണ് ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനാൽ ഇളവുകൾ ഇല്ലെന്നും ആർ‌ടി-പി‌സി‌ആർ നിർബന്ധമാക്കിയെന്നും ജീവനക്കാർ അറിയുന്നതെന്നും പൈലറ്റുമാർ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More