LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് പുറത്തിറക്കി

ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന്  2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) പുറത്തിറക്കി. ഡൽഹിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നഥ് സിം​ഗ് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധന് മരുന്നിന്റെ ആദ്യബാച്ച് കൈമാറി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് യുമായി സഹകരിച്ച് ഡിആർഡിഒയുടെ  ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) ആണ് മരുന്ന് വികസിപ്പിച്ചത്. കൊവിഡിന്റെ ആദ്യ തരംഗത്തിൽ തന്നെ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജിയുടെ സഹായത്തോടെ ഐ‌എൻ‌എം‌എസ്-ഡി‌ആർ‌ഡി‌ഒ ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരീക്ഷണത്തിൽ കണ്ടെത്തിയ മോളിക്യൂൾ SARS-CoV-2 വൈറസിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി. ​

ഡ്ര​ഗ്സ് റെഗുലേറ്ററി അതോറിറ്റി 2020 മെയ് മാസത്തിൽ മരുന്നിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി.  മെയ് മുതൽ ഒക്ടോബർ വരെ 110 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തി. മരുന്നിന്റെ  ക്ലിനിക്കൽ ട്രയൽ രാജ്യത്തെ 11 ആശുപത്രികളിലും നടത്തിയിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയമായതിനെ തുടർന്ന് 2020 നവംബറിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നൽകി.  ഡൽ​ഹി ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ 27 കൊവിഡ് ആശുപത്രികളിൽ 220 രോഗികളിൽ മരുന്ന് പരീക്ഷണം നടത്തി. 65 വയസ്സിന് മുകളിൽ പ്രായമുള്ള രോ​ഗികളിലാണ് മരുന്ന് കൂടുതൽ ഫലപ്രദമാവുക.

​രോ​ഗം ​ഗുരുതരമായി ബാധിച്ചവരിൽ അടിയന്തര ഉപയോ​ഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.  ​ഗുരതരാവസ്ഥയിലുളള രോ​ഗികളിൽ മരുന്ന് ഏറെ ഫലപ്രദമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരുന്ന് പരീക്ഷിച്ച രോ​ഗികളിൽ ഓക്സിൻ എടുക്കുന്നതിൽ പുരോ​ഗതിയുണ്ടായതായും മന്ത്രാലയം വ്യക്തമാക്കി.  കൊവിഡിനെതിരായ  പോരാട്ടത്തിൽ ഡി‌ആർ‌ഡി‌ഒയുടെ പിന്തുണയോടെ  തദ്ദേശീയമായ ​ഗവേഷണത്തിലൂടെ വികസിപ്പിച്ച മരുന്നാണ് ഇതെന്ന് ഹർഷവർദ്ദൻ പറഞ്ഞു. ആരോഗ്യമന്ത്രി ഡിആർഡിഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിന്  മരുന്ന് ഏറെ സഹായകമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ആശുപത്രികളിലാണ് മരുന്ന് ആദ്യം വിതരണം ചെയ്യുക.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More