ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചനിയർക്ക് ബഹുരാഷ്ട്ര ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ 2 കോടി രൂപ വാർഷിക ശമ്പളം. ഗ്രേഡ് -2 ഗ്രൂപ്പിലെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എഞ്ചിനീയറായി ദീപ്തി നാർകുട്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മൈക്രോസോഫ്റ്റിന്റെ അമേരിക്കയിലെ സിയാറ്റിലിലുള്ള ആസ്ഥാനത്താണ് നിയമനം. കഴിഞ്ഞ ദിവസം ദീപ്തി ജോലിയിൽ പ്രവേശിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നാണ് ദീപ്തി ബിരുദം നേടിയത് ഫ്ലോറിഡിയിൽ സയൻസിൽ ബിരുദാനന്തബിരുദവും നേടി. ക്യാമ്പസ് സെലക്ഷനിലൂടെയാണ് ദീപ്തി മൈക്രോസോഫ്റ്റിൽ എത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 300 പേരിൽ ഏറ്റവും ഉയർന്ന ശമ്പളം ദീപ്തിക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിരവധി എഎഎ-റേറ്റഡ് കമ്പനികളും ദീപ്തിക്ക് ജോലി വാഗ്ദാനമുണ്ട്. ആമസോൺ, ഗോൾഡ്മാൻ സാക്ക്സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളും ദീപ്തിക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിരുദാന്തര ബിരുദം നേടുന്നതിന് മുമ്പ് ദീപ്തി മുമ്പ് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ജെ പി മോർഗനിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. മോർഗനിൽ മൂന്ന് വർഷം ജോലി ചെയ്തതിന് ശേഷമാണ് തുടർ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെയായിരുന്നു പഠനം. ദീപ്തിയുടെ പിതാവ് ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റിലെ ഫോറൻസിക് വിദഗ്ധനാണ്.