LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം ശ്രീചിത്തര ആശുപത്രിയിൽ  ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. സ്‌പെയിൻ സന്ദർശിച്ച ഡോക്ടർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.  അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാൻ നിർദ്ദേശിച്ചു.  25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു.റേഡിയോളജി ലാബിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.   സ്‌പെയിനിൽ നിന്ന് വന്ന കാര്യം ഡോക്ടർ അറിയിച്ചിരുന്നുവെങ്കിലും ആശുപത്രിയിലെ ആന്റി ഇൻഫെക്ഷൻ സെൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നിരുന്നാലും വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ശ്രവ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടർ ഇരുന്ന ക്യാബിൻ അണുവിമുക്തമാക്കും.

ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ൽ ഡോ​ക്​​ട​ർ​ക്ക്​​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്.  സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ർ വീ​ടു​ക​ളി​ലും 289 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന്​​ ക​ർ​ശ​ന ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ​ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More