LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസില്‍ തലമുറമാറ്റം അനിവാര്യം; മാറി നില്‍ക്കാന്‍ താന്‍ തയ്യാര്‍- കെ. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറ മാറ്റം അനിവാര്യമാണെന്നും, തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇക്കാര്യത്തില്‍  തന്‍റെ കാര്യം പറയാന്‍ മാത്രമേ സാധിക്കുകയുള്ളൂ. തീരുമാനം എടുക്കുന്നത് ഹൈക്കമാന്‍റാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് ആവശ്യമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയങ്ങളെ ഒരിക്കലും മുഴുവനായി തള്ളി പറഞ്ഞിട്ടില്ല. കൊവിഡ്‌ വ്യാപനം  രൂക്ഷമായ സാഹചര്യമായതിനാലാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങിന് എത്താതിരുന്നത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കലുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളെക്കുറിച്ച് താന്‍ പ്രതികരിക്കാന്‍ താല്പര്യപ്പെടുന്നില്ല. ഇന്നോ, നാളെയോ അതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. 

സര്‍ക്കാര്‍ രൂപികരിച്ച് കഴിഞ്ഞ് ഇതുവരെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് വലിയൊരു തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേസമയം, പ്രതിപക്ഷ നേതൃത്വത്തില്‍ നിന്ന് രമേശ്‌ ചെന്നിത്തലയെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍‌ചാണ്ടി രംഗത്തെത്തി. എന്നാല്‍ യുഡിഎഫ് എം.എല്‍.എ മാരില്‍ ഭൂരിഭാഗവും വി.ടി സതീശനാണ് പിന്തുണ നല്‍കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More