LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സത്യപ്രതിജ്ഞാ വേദിയില്‍ വാക്സിനേഷന്‍ ആരംഭിച്ചു- ഇന്ന് 150 പേര്‍ക്ക് വാക്സിന്‍ നല്‍കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ ആരംഭിച്ചു. ഇന്ന് 150 ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുക. 18- 45 വരെ പ്രായമുള്ള മുന്നണി പോരാളികള്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുന്നത്. 80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇതിനെതിരെ  സാമൂഹിക മാധ്യമങ്ങളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.  ഈ സാഹചര്യത്തിലാണ് പന്തല്‍ പൊളിച്ച് നീക്കാതെ വാക്സിനേഷന്‍ ക്യാമ്പ്‌ ആക്കി മാറ്റാമെന്ന് പൊതുഭരണ വകുപ്പ് തീരുമാനിക്കുന്നത്. 

മൂന്ന് പന്തലുകളിലായി പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് പൊതുഭരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിക്കും തിരക്കുമാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. . ഇത് രോഗവ്യാപനത്തിന് ഇടയാക്കും. 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നല്ല വായു സഞ്ചാരം ഉണ്ടാവും. ഇത് കൂടി പരിഗണിച്ചാണ് സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയം വാക്സിനേഷന്‍ കേന്ദ്രമാക്കിയത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More