LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'യാഥാർത്ഥ്യം ഉൾകൊണ്ടുള്ള മാറ്റം'; സതീശനെ അഭിനന്ദിച്ച് സുധീരന്‍

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി. ഡി. സതീശനെ അഭിനന്ദിച്ച് വി. എം. സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർട്ടി താൽപര്യത്തിന് മുൻതൂക്കം ലഭിച്ചത് തികഞ്ഞ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന് വി. എം. സുധീരന്‍ പറഞ്ഞു.

യുവ എംഎല്‍എമാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. 

എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. ‍സതീശൻ. നിയമസഭാ പിഎസി, എസ്റ്റ്മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. പറവൂരിൽനിന്ന് അഞ്ചാംതവണയും മിന്നുന്ന ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ ശൈലി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More