മുംബൈക്ക് സമീപം നങ്കൂരം തകര്‍ന്ന് 'പി305 ബാര്‍ജ്' മുങ്ങിയുണ്ടായ ദുരന്തത്തില്‍ ഏഴു മലയാളികളാണ് മരിച്ചത്. അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 66 ആയി. നാവികസേന തിരച്ചിൽ തുടരുകയാണ്. അതിനിടെ, ചുഴലിക്കാറ്റിൽപ്പെട്ട് മുങ്ങിയ ബാർജ് കടലിൻ്റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് ഓയിൽ റിഗ്ഗിൽ ഇടിച്ചു മുങ്ങിയത്.
അഫ്‌കോണ്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'പി305' എന്ന ബാര്‍ജ് അടക്കം നാലു കപ്പലുകളാണ് ചുഴലിക്കാറ്റില്‍പെട്ട് തകര്‍ന്നത്. നൂറുകണക്കിന് മനുഷ്യരുമായി നടുക്കടലില്‍ കഴിയുന്ന ബാര്‍ജുകള്‍ എന്താണ്? അതും കപ്പലും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഇമ്മിണി വലിയ ബോട്ട്
അടിഭാഗം പരന്ന വലിയ ബോട്ടുകളാണ് ബാര്‍ജുകള്‍. ബഷീറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇമ്മിണി വലിയ ബോട്ട്. നദികളിലും കനാലുകളിലുമെല്ലാം വലിയ തോതിലുള്ള ചരക്കു നീക്കത്തിനാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്. ഇത്തരം ചരക്കു നീക്കങ്ങള്‍ക്ക് ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗങ്ങളിലൊന്നാണിത്. എൻജിനുള്ള ബാർജുകളും ഇല്ലാത്തവയുമുണ്ട്. അപകടം നടന്ന ബാർജിന് എൻജിനില്ലായിരുന്നു. അതുകൊണ്ടുതന്നെ ബോട്ടുകളില്‍ കെട്ടി വലിച്ചാണ് ഇത്തരം ബാര്‍ജുകള്‍ നീക്കാറ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ എട്ട് നങ്കൂരങ്ങളില്‍ രണ്ടെണ്ണം പൊട്ടി ഓയിൽ റിഗ്ഗിൽ ഇടിച്ചതാണ് 'പി305' മുങ്ങാന്‍ കാരണം.
മുസ്രിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക