LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിന്റെ മുഖത്തടിച്ച് ജില്ലാ കള്കടർ; മൊബൈൽ എറിഞ്ഞുടച്ചു

കൊവിഡ് മാനദണ്ഡങ്ങൾ ലംഘച്ചെന്ന് ആരോപിച്ച് ഛത്തീസ്​ഗഡിൽ ജില്ലാ കളക്ടർ യുവാവിന്റെ മുഖത്തടിക്കുകയും മൊബൈൽ തറയിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. സൂരജ്പൂർ ജില്ലാ കളക്ടർ രൺബീർ ശർമ ഐ.എ.എസാണ് യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറിയത്. ലോക്ഡൗണിൽ മരുന്ന് വാങ്ങാനായി ബൈക്കിൽ എത്തിയ യുവാവിനെയാണ് കളക്ടർ മർദ്ദിച്ചത്. 

രൺബീർ ശർമയെ കടലാസ്  കാണിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ മൊബൈൽ തറയിൽ എറിയുന്നതും മുഖത്തിടിക്കുകയും ചെയ്യുന്ന ​ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കളക്ടർ മർദ്ദിച്ചതിന് പുറമെ റോഡിലുണ്ടായിരുന്ന പൊലീസുകാരും ലാത്തികൊണ്ട് യുവാവിനെ അടിച്ചു. കളക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു മർദ്ദനം. മാരോ ഐസി എന്നും കളക്ടടർ വീഡിയോയിൽ  പറയുന്നുണ്ട്. 

മുസ്​രിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവം വിവാദമായിതിനെ തുടർന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിന്റെ നിർദ്ദേശ പ്രകാരനം ജില്ലാ കളക്ടറെ ചുമതലകളിൽ നിന്ന് നീക്കി.  കളക്ടറുടെ പെരുമാറ്റം ഒരു തരത്തിലും അം​ഗീക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുവാവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേൽ മാപ്പ് ചോദിച്ചു.

യുവാവ് ബൈക്കിൽ അമിത വേ​ഗതയിലെത്തി റോഡിലുള്ള പൊലീസുകാരെ പരുക്കേൽപ്പിച്ചപ്പോഴാണ് താൻ മുഖത്തടിച്ചതെന്ന് കളകടർ പറഞ്ഞു. ഇയാൾ ഉദ്യോ​ഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ  ശ്രമിച്ചെന്നും, മോശമായി പെരുമാറിയെന്നുമാണ് കളക്ടറുടെ ആരോപണം. സംഭവത്തിൽ കളക്ടർ പരസ്യമായി മാപ്പു ചോദിച്ചു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമിത വേ​ഗതയിൽ വാഹനം ഓടിച്ചതിനും, കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും വീഡിയോയിലുള്ള യുവാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

ജില്ലാ കളക്ടറുടെ നടപടിയെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാരുടെ സംഘടന ശക്തമായി അപലപിച്ചു.  കളക്ടറുടെ നടപടി തീർത്തും അസ്വീകാര്യമാണെന്ന് ഐ.എ.എസ് ഉദ്യോസ്ഥരുടെ സംഘടന ട്വിറ്ററിൽ കുറിച്ചു.  ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ സിവിൽ സർവീസ് ഉദ്യോ​ഗസ്ഥർ പൊതുജനങ്ങളോട് സഹാനുഭൂതി പുലർത്തണമെന്നും സംഘടന വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More