LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം

കവരത്തി: ലക്ഷദ്വീപില്‍  ഇന്ന് സര്‍വ്വകക്ഷി യോഗം നടക്കും. സംയുക്തമായി പ്രതിപക്ഷം യോഗം ചേരുന്നത്  തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാനാണ്. രാഷ്ട്രപതിയെ സമീപിക്കാനും പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.   

കേന്ദ്രസര്‍ക്കാരിന്‍റെ  ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാണ്  ദ്വീപില്‍ നടക്കുന്നത്.  തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കം പലരും രംഗത്ത് എത്തിയിരിക്കുന്നത്. നിയമപോരാട്ടം തുടങ്ങണമെന്നുള്ള പൊതു അഭിപ്രായവും പരിഗണനയിലുണ്ട്.

ഓണ്‍ലൈനായി നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി അടക്കം എല്ലാ പാര്‍ട്ടിക്കാരും പങ്കെടുക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുറകിലാണെന്നും വിമര്‍ശനമുയരുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ്‌ കളക്ടര്‍ ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. ഭരണകൂടത്തിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുവാനാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. ഭരണരംഗത്തെ പരിക്ഷ്ക്കാരങ്ങള്‍ക്ക് പുറമേ 15 സ്കൂളുകൾ വിവിധ ദ്വീപുകളിലായി പൂട്ടി. കിൽത്താനിൽ മാത്രം 4 സ്കൂളുകള്‍ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന് പറഞ്ഞാണ് പുതിയ നീക്കം.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More