LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്​ഡൗൺ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും

മധ്യപ്രദേശിൽ ലോക്​ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ്മാസത്തിൽ രഹസ്യമായി നടത്തിയ വിവാഹങ്ങളാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

ലോക്ക്ഡൗണിൽ നടന്ന വിവാഹങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് മധ്യപ്രദേശിലെ വിവിധ ജില്ലാ കളക്ടർമാർ അറിയിച്ചു. ഇത് സംബന്ധിച്ച് അറിയിപ്പുകൾ റജിസ്ട്രാർ ഓഫീസുകൾക്ക് നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് ലംഘിക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 

കൊവിഡിന്റെ രണ്ടാം തരം​ഗത്തെ തുടർന്ന് മെയ് മാസത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. വിവാഹ വേദികൾ കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് രഹസ്യമായി 130 വിവാഹ ചടങ്ങുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിർദേശങ്ങൾ ലംഘിച്ച 30പേർക്കെതിരെ  കേസെടുത്തതായും അധികൃതർ അറിയിച്ചു. ഡാബ്രയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കൊവിഡ് ബാധിച്ചതായി ആരോ​ഗ്യവകുപ്പ്  പറഞ്ഞു. മധ്യപ്രദേശ് സ്വദേശികളായ ചിലർ വിവാഹങ്ങൾ ഉത്തർപ്രദേശിൽവെച്ച്​ നടത്തിയിരുന്നു. ഈ വിവാഹങ്ങൾക്കും ഉത്തരവ്​ ബാധകമായിരിക്കും.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More