LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് 'ഗുജറാത്ത് മോഡല്‍'; പ്രകാശ് കാരാട്ട്

ഹിന്ദുത്വവും നവലിബറലിസവും ചേര്‍ന്ന ഗുജറാത്ത് മോഡല്‍ ലക്ഷദ്വീപില്‍ പ്രാവര്‍ത്തികമാക്കാനാണ് പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 99 ശതമാനം മുസ്ലീങ്ങളുള്ള ലക്ഷദ്വീപ് പ്രഫുല്‍ പട്ടേലിന്റെ ഹിന്ദുത്വ പരീക്ഷണത്തെ നേരിടുകയാണ്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടുള്ള പ്രത്യേകതരം വികസനത്തിന്റെ ലവലേശം ദയയില്ലാത്ത നയങ്ങളാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ കാണാന്‍ സാധിക്കുന്നത് - 'ദി സിറ്റിസണില്‍' എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

മുസ്ലീം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ പട്ടേല്‍ കൊണ്ടുവരുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കശ്മീര്‍ മോഡലിന്റെ അടരുകള്‍ കാണാമെങ്കിലും അവിടെ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനം തന്നെയാണെന്നാണ് പ്രകാശ് കാരാട്ട് നിരീക്ഷിക്കുന്നത്. ഗുജറാത്ത് മോഡലിന്റെ സവിശേഷതകളായ പരിസ്ഥിതി നാശം, ഹിന്ദുത്വശീലങ്ങളെ മറ്റ് വിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കല്‍, മഹാമാരിക്ക് മുന്നില്‍ പോലും മനുഷ്യജീവനെ വകവെയ്ക്കാതിരിക്കല്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ തച്ചുടയ്ക്കല്‍ എന്നിവയൊക്കെത്തന്നെയാണ് ഇപ്പോള്‍ ലക്ഷദ്വീപിലും കാണാനാകുന്നതെന്ന് കാരാട്ട് പറയുന്നു.

മത്സ്യബന്ധനം ഉപജീവനമാക്കിയ തൊഴിലാളികളുടെ ജീവനോപാധിയുടെ കടയ്ക്കല്‍ കത്തി വെക്കുന്ന സമീപനമാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടേതെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കം മാറ്റ് പകരം മംഗലാപുരം പോര്‍ട്ട് വഴിയാക്കാനുള്ള നീക്കങ്ങളേയും ലക്ഷദ്വീപും കേരളവും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളേയും കാരാട്ട് ശക്തമായി അപലപിച്ചു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More