LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബലാത്സം​ഗക്കേസിലെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു; പൊലീസ് വെടിവെച്ച് വീഴ്ത്തി

ബംഗളൂരുവിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റു. കേസിലെ പ്രതികളിൽ 6 പേരിൽ 2 പേരാണ് ഇന്ന് പുലർച്ചെ രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത്. ഇരുവർക്കും കാൽമുട്ടിന് താഴെയാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളുടെ പരുക്ക് ​ഗുരുതരമല്ല. ഒരാൾക്ക് കൈക്കും പരുക്കേറ്റിട്ടുണ്ട്.

പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിസിപി ശ്രണപ്പ എസ്ഡി വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ വെടിവെക്കുകയല്ലാതെ മറ്റ് മാർ​ഗങ്ങളിലെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തുണ്ടായിരന്ന ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികളെ വെടിവെച്ച് വീഴ്ത്തിയത്. വെടിവെപ്പ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികൾ ആറ് ദിവസം മുമ്പാണ് കുറ്റകൃത്യം ചെയ്തത്. കേസിൽ രണ്ട് സ്ത്രീകളടക്കം ആറ് പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.  സംഘത്തിലെ  എല്ലാവരും ബം​ഗ്ലാദേശ് സ്വദേശികളാണ്. പീഡനത്തിന് ഇരയായി സ്ത്രീയും ബം​ഗ്ലാദേശുകാരിയാണ്. പീഡന ദൃശ്യം പ്രതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.  പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അസം പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 

മനുഷ്യകടത്തിനാണ് പ്രതികൾ ഇന്ത്യയിൽ എത്തിയത്. അതേ സമയം പീഡനത്തിന് ഇരയായ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ കർണാടക വിട്ടതായാണ് സൂചന. ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. കണ്ടെത്തിയ ശേഷം ഇരയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More