LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിരീക്ഷണത്തിൽ ഇരിക്കെ കറക്കം; രണ്ടു പേർക്കെതിരെ കേസ്

കോവിഡ്19 നിരീക്ഷണത്തിലുള്ള രണ്ട് പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലിരിക്കെ  ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍  സഞ്ചരിച്ച കുറ്റത്തിനാണ് കേസ് എടുത്തത്. വിദേശത്ത് നിന്ന് എത്തിയവര്‍ നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്. ഐപിസി 269 വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഗസംക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് കൊണ്ട് പൊതുജനങ്ങളുമായി ഇടപഴകി എന്നതാണ് കുറ്റം. ആറ് മാസം തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം.

ഇവർ ഖത്തറിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് എത്തിയത്. ഇരുവരും പേരാമ്പ്ര സ്വദേശികളാണ്. ഈ മാസം അഞ്ചിനും പത്തിനുമാണ്  നാട്ടിലെത്തിയത്. 28 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാന്‍‌ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചായിരുന്നു നാട്ടിൽ കറങ്ങി നടക്കൽ. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും പൊതുസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കി. വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി. എന്നാൽ പൊലീസ് നിർദ്ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് കേസ് എടുത്തത്.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More