ഡല്‍ഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്‍റെ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.
ഇതുവരെ കൊവിഡ് എന്താണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. ഒന്നാം തരംഗത്തെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതേ വീഴ്ച്ച തന്നെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും സംഭവിച്ചതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോഡിയുടെ അഭിനയവും, ഭരണത്തിലെ പരാജയവുമാണ് കൊവിഡ് വ്യാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കാത്തത്.
പ്രധാനമന്ത്രി ഒരു ഈവന്‍റ് മാനേജ്മെന്‍റ് ഏജന്‍റായി ഇപ്പോളും പ്രവര്‍ത്തിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവന്റ് മാനേജറെയല്ല നമുക്ക് വേണ്ടത്. പ്രവർത്തനക്ഷമവും വേഗവുമുള്ള ഭരണകൂടത്തെയാണ് നമുക്ക് ആവശ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ഗാന്ധി മോഡിയെ രൂക്ഷമായി വിമര്‍ശിച്ചത്.